ഇറാഖ്: ചാവേര്‍ ആക്രമണത്തില്‍ 47 മരണം
മൊസൂള്‍: ഇറാഖിലെ മൊസൂളിലെ ഒരു മുസ്ലീംപള്ളിയില്‍ മാര്‍ച്ച് 10 വ്യാഴാഴ്ച നടന്ന മനുഷ്യബോംബാക്രമണത്തില്‍ 47 പേര്‍ മരിച്ചു. 80ളം പേര്‍ക്കു പരിക്കേറ്റു.
പള്ളിയില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്കെത്തിയ മനുഷ്യബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് . ഷിയാ നേതാവിന്റെ ശവസംസ്കാരചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരുന്നവരാണ് മരിച്ചവരും പരിക്കേറ്റവരും. ആക്രമണത്തില്‍ പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സുന്നി മുസ്ലീംവംശജര്‍ കൂടുതലുള്ള മൊസൂളില്‍ 2004 നവംബര്‍ മുതല്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇറാഖ് തിരഞ്ഞെടുപ്പു നടന്ന ജനുവരി 30നും ഇവിടെ ധാരാളം അക്രമസംഭവങ്ങള്‍ നടന്നിരുന്നു. ഇതോടനുബന്ധിച്ചുണ്ടായതാണ് വ്യാഴാഴ്ച നടന്ന മനുഷ്യബോംബാക്രമണവുമെന്നു കരുതുന്നു.












Click it and Unblock the Notifications