ലക്ഷ്മി മിത്തല്‍ ധനികരുടെ പട്ടികയില്‍ മൂന്നാമന്‍
ന്യൂയോര്‍ക്ക്: ഇന്ത്യാക്കാരനായ സ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിനെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഫോബ്സ് മാസിക തെരഞ്ഞെടുത്തു.
സോഫ്റ്റ്വേര്‍ ഭീമന്‍ മൈക്രോസോഫ്റ്റിന്റെ മേധാവി ബില്‍ ഗേറ്റ്സിനും നിക്ഷേപകരംഗത്ത പ്രമുഖനായ അമേരിക്കന്‍ വംശജന്‍ വാറന്‍ ബുഫറ്റിനും പുറകിലായാണ് മിത്തല്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 59 പേരെ പിന്‍തള്ളിയാണ് മിത്തല്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സോഫ്റ്റ്വേര്‍ കമ്പനി ഉടമ അസിം പ്രേംജി ധനികരുടെ പട്ടികയില്‍ 38-ാം സ്ഥാനത്തുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള 149-ാം സ്ഥാനത്തും ടെലികോം വ്യവസായി സുനില്‍ മിത്തല്‍ 164-ാം സ്ഥാനത്തും ഇടംനേടിയിട്ടുണ്ട്.












Click it and Unblock the Notifications