ജാര്‍ഖണ്ഡ് പ്രോട്ടം സ്പീക്കര്‍ രാജിവച്ചു
റാഞ്ചി: ജാര്‍ഖണ്ഡ് പ്രോട്ടം സ്പീക്കര്‍ പ്രദീപ്കുമാര്‍ ബാല്‍മുച്ചു രാജിവച്ചു. മാര്‍ച്ച് 12 ശനിയാഴ്ച അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി നല്‍കി.
എന്‍ഡിഎ നിയമസഭാകക്ഷി നേതാവ് അര്‍ജുന്‍ മുണ്ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് പ്രോട്ടം സ്പീക്കര്‍ രാജിവച്ചത്.
വെള്ളിയാഴ്ച പ്രദീപ്കുമാര്‍ ബാല്‍മുച്ചുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭയില്‍ സുപ്രിം കോടതി നിര്‍ദേശ പ്രകാരം വിശ്വാസവോട്ടെടുപ്പ് നടന്നിരുന്നില്ല. തുടര്‍ന്നാണ് കേന്ദ്രം ഇടപെടുകയും ഷിബു സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയും ചെയ്തത്.












Click it and Unblock the Notifications