ജാര്‍ഖണ്ഡ്: ഷിബു സോറന്‍ രാജിവച്ചു
ദില്ലി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ രാജിവച്ചു. കേന്ദ്രമന്ത്രിസഭയുടെ നിര്‍ദേശ പ്രകാരമാണ് രാജി.
എന്‍ഡിഎയുടെ നിയമസഭാകക്ഷി നേതാവായ അര്‍ജുന്‍ മുണ്ടയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുന്നതിന് ഗവര്‍ണര്‍ സയ്യിദ് സിബ്തി റാസിക്ക് കേന്ദ്രമന്ത്രിസഭ നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഗവര്‍ണര്‍ മുണ്ടയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചു. മുണ്ട മാര്‍ച്ച് 12 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഭൂരിപക്ഷം തെളിയിക്കാന്‍ മാര്‍ച്ച് 21 വരെയാണ് മുണ്ടെക്ക് സമയം നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയിയുടെ അടിയന്തിര യോഗമാണ് ഷിബു സോറനോട് രാജി ആവശ്യപ്പെടാനും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചത്. രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന അഭിപ്രായത്തോട് പ്രധാനമന്ത്രി യോജിച്ചില്ല.
സിപിഎം നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതിന് ശേഷമാണ സമിതി യോഗം ചേര്‍ന്നത്. ജാര്‍ഖണ്ഡിലെ സംഭവവികാസങ്ങള്‍ കേന്ദ്രത്തിന്റെ പ്രതിഛായക്ക് ദോഷം ചെയ്തുവെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്.












Click it and Unblock the Notifications