മുണ്ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി എന്‍ഡിഎ നിയമസഭാകക്ഷിനേതാവ് അര്‍ജുന്‍ മുണ്ഡെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ച്ച് 12 ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ ഗവര്‍ണര്‍ സയിദ് സിബ്തി റാസി സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇത് രണ്ടാമത്തെ തവണയാണ് മുണ്ഡെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവുന്നത്. ചന്ദ്രപ്രകാശ് ചൗധരി, മധു കോഡ, ഹരിനാരായണ്‍ റായി, ഇനോസ് എക്ക, സുദേശ് മഹാത്തോ എന്നീ അഞ്ച് സ്വതന്ത്ര എംഎല്‍എമാരും മുണ്ഡെയോടൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ബിജെപി അധ്യക്ഷന്‍ എല്‍. കെ. അദ്വാനി, എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications