അര്‍ജുന്‍ മുണ്ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
റാഞ്ചി: എന്‍ഡിഎ നിയമസഭാകക്ഷി നേതാവായ അര്‍ജുന്‍ മുണ്ഡെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി മാര്‍ച്ച് 12 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ഇത് രണ്ടാമത്തെ തവണയാണ് മുണ്ഡെ മുഖ്യമന്ത്രിയാവുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഗവര്‍ണര്‍ സയിദ് സിബ്തി റാസി മുണ്ഡെയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെട്ടത്.
1980 മുതല്‍ സജീവരാഷ്ട്രീയത്തിലുള്ള ദളിത് നേതാവായ അര്‍ജുന്‍ മുണ്ഡെ ജാര്‍ഖണ്ഡ് രൂപീകരണത്തിനായുള്ള നീക്കങ്ങളില്‍ പങ്ക് വഹിച്ചിരുന്നു. ബാബു ലാല്‍ മറണ്ഡിക്ക് ശേഷം ജാര്‍ഖണ്ഡിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു മുണ്ഡെ. മറണ്ഡിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു മുണ്ഡെ.












Click it and Unblock the Notifications