മാവോയിസ്റ് ആക്രമണം: ആറു പൊലീസുകാര്‍ മരിച്ചു
ഗുണ്ടൂര്‍: ആന്ധ്രയിലെ ഗുണ്ടൂരില്‍ നക്സലൈറ്റുകള്‍ നടത്തിയ പൊലീസ് സ്റേഷന്‍ ആക്രമണത്തില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും വനിതാകോണ്‍സ്റബിളുമടക്കം ആറു പേര്‍ കൊല്ലപ്പെട്ടു.
മാര്‍ച്ച് 11 വെള്ളിയാഴ്ച അര്‍ദ്ധരാത്രി പൊലീസ് സ്റേഷന്‍ ആക്രമിച്ച ആയുധധാരികളായ 20ളം മാവോയിസ്റുകള്‍ ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ ശേഷം പൊലീസുകാര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു.
രക്ഷപ്പെടാനായി ഓടിയ ഇന്‍സ്പെക്ടറെ പിന്തുടര്‍ന്നെത്തിയാണ് മാവോയിസ്റുകള്‍ വെടിവച്ചുകൊലപ്പെടുത്തിയത്. സ്റേഷനിലുണ്ടായിരുന്ന മൂന്നു കോണ്‍സ്റബിള്‍മാരും ഗാര്‍ഡും ഒരു കുറ്റവാളിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മാവോയിസ്റുകള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications