മക്കളെ കൊന്ന് അമ്മ ആത്മഹത്യക്കു ശ്രമിച്ചു
കൊച്ചി: ആലുവയില്‍ ബിനാനിപുരത്ത് രണ്ടുമക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.
എടയാര്‍ ബിനാനി സിങ്കിലെ കരാര്‍ തൊഴിലാളിയായ തൊടുപുഴ സ്വദേശി നാരായണപിള്ളയുടെ മക്കളായ കൃഷ്ണപ്രിയ(8), വിഷ്ണുപ്രിയ(4) എന്നിവരാണ് മരിച്ചത്. ആത്മഹത്യക്കു ശ്രമിച്ച ഇവരുടെ അമ്മ സുഷമയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാര്‍ച്ച് 12 ശനിയാഴ്ച രാവിലെ എട്ടുമണിക്കാണ് സംഭവമുണ്ടായത്. മക്കളെ കഴുത്തറത്ത് കൊന്ന ശേഷം സ്വയം കഴുത്തുമുറിച്ചു മരിക്കാനാണ് സുഷമ ശ്രമിച്ചത്.












Click it and Unblock the Notifications