പിളര്‍പ്പൊഴിവാക്കണമെന്ന് ആന്റണി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാവുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി ആവശ്യപ്പെട്ടു.
ഒരു നേതാവും പ്രവര്‍ത്തകനും പാര്‍ട്ടി വിട്ടു പോകരുത്. ഇനിയും കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പിളര്‍പ്പ് താങ്ങാനാവില്ല- ആന്റണി പറഞ്ഞു. മാര്‍ച്ച് 12 ശനിയാഴ്ച ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ആന്റണി അതുമായി ബന്ധപ്പെട്ട് ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യുന്നതിനായാണ് ദില്ലിയിലെത്തിയത്. ആവശ്യപ്പെടുകയാണെങ്കില്‍ കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ചുള്ള തന്റെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിക്കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications