ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ റാലിയില്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: ഐ ഗ്രൂപ്പില്‍പെട്ട എംഎല്‍എമാര്‍ മാര്‍ച്ച് 12 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന മേഖലാറാലിയില്‍ പങ്കെടുക്കില്ല.
എംഎല്‍എമാര്‍ക്കെതിരെ നടപടി ഭയന്നാണ് റാലിയില്‍ പങ്കെടുക്കാത്തതെന്നാണ് അറിയുന്നത്. കെ. കരുണാകരന്റെ നിര്‍ദേശ പ്രകാരമാണ് റാലിയില്‍ പങ്കെടുക്കാത്തതെന്നും അഭ്യൂഹമുണ്ട്. നടപടിയൊഴിവാക്കാന്‍ ഒരു വിഭാഗം നേതാക്കളോടും എംഎല്‍എമാരോടും റാലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കരുണാകരന്‍ ആവശ്യപ്പെട്ടുവെന്നാണ് അഭ്യൂഹം.
കോഴിക്കോട് നടന്ന റാലിയിലും എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. നിയമസഭയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നല്‍കിയിരുന്നതിനാലാണ് കോഴിക്കോട് റാലിയില്‍ എംഎല്‍എമാര്‍ പങ്കെടുക്കാതിരുന്നത്.
കൊച്ചിയില്‍ മാര്‍ച്ച് 21ന് നടക്കുന്ന റാലിക്ക് മുമ്പ് ഐ ഗ്രൂപ്പിന്റെ 16 എംഎല്‍എമാരും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ കണ്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സോണിയയെ സന്ദര്‍ശിക്കുന്നതിന് എംഎല്‍എമാര്‍ അനുമതി തേടും.
അതിനിടെ റാലിയുടെ പേരില്‍ അച്ചടക്ക നടപടിയെടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി എം. പി. ഗംഗാധരന്‍ എംഎല്‍എ സോണിയാഗാന്ധിക്കും മുതിര്‍ന്ന നേതാക്കാളായ കെ. കരുണാകരന്‍, എ. കെ. ആന്റണി, പ്രണബ് മുക്കര്‍ജി എന്നിവര്‍ക്ക് ഫാക്സ് സന്ദേശമയച്ചു.












Click it and Unblock the Notifications