കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യഥാര്‍ഥ കെപിസിസി ഉടന്‍: മുരളീധരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യഥാര്‍ഥ കെപിസിസി ഉടന്‍ നിലവില്‍ വരുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ഐ ഗ്രൂപ്പ് മാര്‍ച്ച് 12 ശനിയാഴ്ച നടത്തുന്ന റാലിക്കായി തലസ്ഥാനത്തെത്തിയ മുരളി വാര്‍ത്താലേഖകരോടു സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

അന്തിമതീരുമാനം കെ. കരുണാകരന്‍ പ്രഖ്യാപിക്കുമ്പോള്‍ നിലവിലുള്ള ആശയക്കുഴപ്പങ്ങള്‍ മാറും. അണികള്‍ക്ക് വിരുദ്ധമായ നിലപാട് കെ. കരുണാകരന്‍ സ്വീകരിക്കില്ല. എന്തായാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുന്ന കെ പി സി സി നിലവില്‍ വരും.ഇപ്പോഴത്തെ കെപിസിസി സസ്പെന്‍ഷന്‍ കമ്മിറ്റി മാത്രമാണ്.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് സ്വാഗതം ചെയ്യും. തനിക്ക് മത്സരിക്കാനാവില്ലെങ്കിലും മത്സരിക്കേണ്ടവര്‍ക്ക് മത്സരിക്കാനാവണം.

റാലിയില്‍ പങ്കെടുക്കാനെത്തുന്ന നേതാക്കന്മാരുടെ കാര്യത്തില്‍ മാത്രമെ സംശയമുള്ളൂവെന്നും അണികളെല്ലാവരും റാലിയില്‍ പങ്കുചേരുമെന്നും മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട് ഐ ഗ്രൂപ്പിന്റെ റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കര്‍ശനമായ അച്ചടക്കനടപടിയുണ്ടായതിനാല്‍ തിരുവനന്തപുരം റാലിയില്‍ കൂടുതല്‍ നേതാക്കന്മാര്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലം ഡിസിസി പ്രസിഡന്റും ഐ ഗ്രൂപ്പ് പ്രമുഖനുമായ ശൂരനാട് രാജശേഖരന്‍ റാലിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X