കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിക്ഷാനടപടിക്കു കാരണം ഉമ്മന്‍ചാണ്ടി: കുഞ്ഞിക്കണ്ണന്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ഐ ഗ്രൂപ്പിനെ തകര്‍ത്ത് എ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അജന്‍ഡയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന പുറത്താക്കല്‍ നടപടികളെന്ന് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഐ ഗ്രൂപ്പ് റാലികള്‍ നടത്തുന്നത്. ഇതിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നത് അപഹാസ്യമാണ്.

മുന്‍പ് ഐ ഗ്രൂപ്പ് എറണാകുളത്തും തൃശൂരിലും റാലികള്‍ നടത്തിയപ്പോള്‍ അച്ചടക്കനടപടികളുണ്ടായില്ല. അന്നത്തെ ഹൈക്കമാന്റ് തന്നെയാണ് ഇപ്പോഴുമുള്ളത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ശേഷമാണ് അച്ചടക്കനടപടികളുണ്ടായത്.

തന്നെ എതിര്‍ക്കുന്നവരെ പാര്‍ട്ടിക്കു പുറത്താക്കുക എന്ന നയമാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X