ആര്‍എസ്സിനെ പ്രീണിപ്പിക്കുന്നു: പിണറായി
കണ്ണൂര്‍: ഇരിട്ടിയില്‍ ഗുജറാത്ത് രീതിയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനെ പ്രീണിപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
കണ്ണൂരില്‍ ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാറിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അക്രമമുണ്ടായ ഇരിട്ടി മീത്തലെ പുന്നാട്ട് പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
എന്‍ഡിഎഫും ആര്‍എസ്എസും ആസൂത്രിതമായാണ് ആക്രമണങ്ങള്‍ നത്തിയത്. ഗുജറാത്ത് രീതിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ആര്‍എസ്എസിനോട് മൃദുസമീപനമാണ് പൊലീസ് കാട്ടിയത്. വീടുകളും മറ്റും കൊള്ളയടിച്ചപ്പോള്‍ ശക്തമായി നേരിടുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.
വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും മറ്റു നഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു. അക്രമം നടന്ന സ്ഥലങ്ങളില്‍ പാര്‍ട്ടി അഭയാര്‍ഥി ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications