തിരുവനന്തപുരത്ത് ഇന്ന് ഐ ഗ്രൂപ്പ് റാലി
തിരുവനന്തപുരം: ഹൈക്കമാന്റിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് ഐ ഗ്രൂപ്പിന്റെ ദക്ഷിണമേഖലാ റാലി മാര്‍ച്ച് 12 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും.
വൈകീട്ട് നാല് മണിയോടെ ആരംഭിക്കുന്ന പ്രകടനത്തില്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. മ്യൂസിയം ജംഗ്ഷനില്‍ നിന്നാണ് പ്രകടനം ആരംഭിക്കുക. ആറ് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് കെ. കരുണാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കും.
വിപുലമായ ഒരുക്കങ്ങളാണ് റാലിയോട് അനുബന്ധിച്ച് നടത്തിയിരിക്കുന്നത്. കെ. കരുണാകരന്റെയും കെ. മുരളീധരന്റെയും കട്ടൗട്ടുകള്‍ സമ്മേളനവേദിയില്‍ അണിനിരത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് കെ. കരുണാകരന്‍ സമ്മേളനവേദിയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പത്മജാ വേണുഗോപാലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഐ ഗ്രൂപ്പിന് ശക്തമായ ജനപിന്തുണയുണ്ടെന്ന് കോഴിക്കോട്ട് വ്യക്തമായെന്നും തിരുവനന്തപുരത്തും കൊച്ചിയിലും അത് കൂടുതല്‍ വ്യക്തമാവുമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications