ശൂരനാട് രാജശേഖരന്‍ റാലിയില്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: കോണ്‍ഗസ് നേതൃത്വത്തിന്റെ വിലക്കുകള്‍ ലംഘിച്ച് റാലികള്‍ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്ന ഐ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ കൊഴിഞ്ഞുപോവുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണമേഖലാ റാലിയില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ പങ്കെടുക്കില്ല.
ഹൈക്കമാന്റിനെ ധിക്കരിച്ചുകൊണ്ട് റാലിയില്‍ പങ്കെടുക്കാന്‍ തനിക്കാവില്ലെന്ന് ശൂരനാട് രാജശേഖരന്‍ പറഞ്ഞു. അതേ സമയം തനിക്കിപ്പോഴും കെ. കരുണാകരോട് കൂറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് റാലിയില്‍ നിന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ വിട്ടുനിന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നടക്കുന്ന റാലിയില്‍ നിന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് വിട്ടുനില്‍ക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ശൂരനാട് രാജശേഖരന് നല്‍കിയതിനെ തുടര്‍ന്നാണ് കരുണാകര വിഭാഗത്തിലെ പ്രമുഖനായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ ഐ ഗ്രൂപ്പ് വിട്ടത്.












Click it and Unblock the Notifications