Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍ ദല്ലാള്‍മാര്‍ക്ക് മുഖ്യമന്ത്രി കൂട്ട്: സുധീരന്‍

തിരുവനന്തപുരം: കരിമണല്‍ ഖനനം നടത്തുന്നവരും ദല്ലാള്‍മാരും നടത്തുന്ന ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണെന്ന് വി. എം. സുധീരന്‍ ആരോപിച്ചു. കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് സുധീരന്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഏതു വഴിവിട്ട മാര്‍ഗം അവലംബിച്ചും കരിമണല്‍ ലോബിയെ സംരക്ഷിക്കാനുള്ള മുന്‍കാലശ്രമങ്ങളുടെ ഭാഗം മാത്രമാണ് ഖനനത്തെക്കുറിച്ചു പഠിക്കാനായി പുതിയ സമിതിയെ നിയോഗിച്ച നടപടിയെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

വ്യവസായവകുപ്പ് മുന്‍കൂട്ടി നിശ്ചയിച്ച കരിമണല്‍ ഖനനഇടപാട് ഏതു വിധേനയും നടപ്പിലാക്കണമെന്ന സന്ദേശമാണ് സമിതിയുടെ രൂപീകരണത്തിലൂടെ ബോധ്യമാകുന്നത്. കുറ്റമറ്റ പഠനം നടത്തുന്നതിന് ആവശ്യമായ വിദഗ്ധരെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കരിമണല്‍ ലോബി നിര്‍ദേശിച്ച വിധത്തില്‍ രൂപീകരിച്ച ഈ സമിതിയെ അംഗീകരിക്കില്ല.

സര്‍ക്കാരിന് അനാവശ്യബാധ്യത വരുത്തിവയ്ക്കുമെന്നല്ലാതെ പുതിയ സമിതിയെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ഈ സമിതിയെ ഉടന്‍ പിന്‍വലിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+