വാറ്റ്: കടകള്‍ മൂന്ന് ദിവസം അടച്ചിടും
കോഴിക്കോട്: ഏപ്രില്‍ ഒന്ന് മുതല്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് മൂന്ന് ദിവസം കടകള്‍ അടച്ചിടാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തു.
മാര്‍ച്ച് 30, 31, ഏപ്രില്‍ ഒന്ന് തീയതികളിലാണ് കടകള്‍ അടച്ചിടുന്നത്. കേരളത്തിലെ എല്ലാ കടകളും വാണിജ്യസ്ഥാപനങ്ങളും മൂന്ന് ദിവസം അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അറിയിച്ചു.
മാര്‍ച്ച് 14 മുതല്‍ മൊത്തവ്യാപാരികള്‍ കേരളത്തിലേക്ക് അരി, പഞ്ചസാര, ഉപ്പ് മുതലായവയുടെ സ്റോക്കെടുക്കില്ല. മാര്‍ച്ച് 25 മുതല്‍ ചില്ലറ വില്പനക്കാര്‍ മൊത്തവ്യാപാരികളില്‍ നിന്നും സാധനങ്ങളെടുക്കില്ലെന്നും നസിറുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications