കോണ്‍ഗ്രസില്‍ ഉള്‍പ്പോര് പുത്തരിയല്ല: വി. എസ്
പാലക്കാട്: കോണ്‍ഗ്രസിനുള്ളില്‍ ഉള്‍പ്പോര് പുത്തരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. പാലക്കാട് വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്ന അദ്ദേഹം. ജനകീയപ്രശ്നങ്ങള്‍ക്കു വേണ്ടിയല്ല ഇപ്പോല്‍ കോണ്‍ഗ്രസിലുള്ള തര്‍ക്കങ്ങള്‍. ആധിപത്യം സ്ഥാപിക്കാനായ മുന്‍പും കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എ, ഐ ഗ്രൂപ്പ് പോര് ഇതിന്റെ പിന്‍തുടര്‍ച്ചയാണ്.
ചന്ദനമാഫിയ ഇപ്പോഴു സംസ്ഥാനത്ത് സജീവമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചന്ദനമാഫിയക്ക് സംരക്ഷണം നല്‍കുകയാണ്ചെയ്യുന്നത്. മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയും ചന്ദനമാഫിയയുടെ മുന്നില്‍ നിസഹായനായിരുന്നു. വ്യാവസായ വകുപ്പുമന്ത്രിയായിരിക്കെ ചന്ദനമാഫിയയെ സഹായിച്ച പി.കെ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ വ്യവസായവകുപ്പിനകത്തു നിന്നുകൊണ്ടു ചന്ദനമാഫിയയെ സഹായിക്കുന്നുണ്ടെന്ന് വി.എസ് ആരോപിച്ചു.












Click it and Unblock the Notifications