കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജ-റാത്തില്‍ ബസ്സപകടം : 25 മരണം

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജ-റാത്തില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. ഗുജ-റാത്തിലെ ഖേദാ ജ-ില്ലയിയിലെ ധാക്കോര്‍ പട്ടണത്തിനടുത്തുള്ള മഹിസാഗര്‍ കനാലില്‍ ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.

ധക്കോറില്‍ നിന്നും റനിയായ്ക്കു പോയ ഗുജ-റാത്ത് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസാണ് കനാലിലേക്ക് മറിഞ്ഞത്. അഹമ്മദാബാദില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരെയാണ് ധാക്കോര്‍ പട്ടണം. ഒരു കുട്ടിയുടെയും മൂന്നു സ്ത്രീകളുടെയും 10 പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ വരെ കണ്ടെടുത്തത്.

അയല്‍ ജ-ില്ലകളായ ഗോധ്ര, നദിയാദ്, അഹമ്മദാബാദ്, ആനന്ദ് എന്നീ പ്രദേശങ്ങളില്‍ നിന്നുമുള്ളവരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X