ആന്തമാനില്‍ വീണ്ടും ഭൂചലനം
ദില്ലി: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മാര്‍ച്ച് 13 ഞായറാഴ്ച വീണ്ടും ഭൂചലനമുണ്ടായി. പുലര്‍ച്ചെയുണ്ടായ ഭൂചലനങ്ങള്‍ റിച്ചര്‍ സ്കെയിലില്‍ 5.5ഉം 5.3ഉം രേഖപ്പെടുത്തി.
ആദ്യത്തെ ഭൂചലനം 4.03നും രണ്ടാമത്തെ ഭൂചലനം 4.14നുമാണ് ഉണ്ടായത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 7.49ന് വീണ്ടും ഭൂചലനമുണ്ടായി. ഭൂചലനത്തില്‍ അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications