ജാര്‍ഖണ്ഡ്: മാര്‍ച്ച് 15ന് വിശ്വാസവോട്ട് തേടും
റാഞ്ചി: മാര്‍ച്ച് 15 ചൊവ്വാഴ്ച എന്‍ഡിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡെ അറിയിച്ചു.
ചൊവ്വാഴ്ച തന്നെയായിരിക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം വിശ്വാസവോട്ടെടുപ്പ് നടക്കും. തിങ്കളാഴ്ചയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ പത്രിക നല്‍കേണ്ടത്.
ഞായറാഴ്ച പ്രോട്ടം സ്പീക്കറായി കരിയ മുണ്ട സ്ഥാനമേറ്റതിന് ശേഷമാണ് അര്‍ജുന്‍ മുണ്ഡെ ഇക്കാര്യമറിയിച്ചത്. പ്രോട്ടം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നത്.
ജനതാദള്‍ (യു) നേതാവ് ഇന്ദര്‍സിംഗ് നാംധാരിയാണ് എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെന്ന് മുണ്ടെ പറഞ്ഞു.












Click it and Unblock the Notifications