Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടി ഒഴിവാക്കി രമ്യത വേണമെന്ന് ആന്റണി

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനെ പിളര്‍പ്പില്‍ നിന്നും രക്ഷിക്കുന്നതിന് അച്ചടക്ക നടപടി നിര്‍ത്തിവച്ച് ഹൈക്കമാന്റ് പ്രശ്നത്തില്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് എ. കെ. ആന്റണി ആവശ്യപ്പെട്ടതായി അറിയുന്നു.

അച്ചടക്ക നടപടിക്ക് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കരുണാകരവിരുദ്ധര്‍ സര്‍വപിന്തുണയും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി നിര്‍ത്തിവച്ച് പ്രശ്നം രമ്യതയിലെത്തിക്കണമെന്ന ആവശ്യവുമായി ആന്റണി രംഗത്തെത്തിയിരിക്കുന്നത്. മുമ്പും കരുണാകരപക്ഷത്തെ അനുനയിപ്പിക്കാന്‍ താന്‍ സ്വീകരിച്ച മാര്‍ഗങ്ങളുടെ പാതയില്‍ തന്നെയാണ് ആന്റണിയെന്ന് കരുണാകരവിരുദ്ധരുടെ നിലപാടിനോടുള്ള അദ്ദേഹത്തിന്റെ വിയോജിപ്പില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

21ന് കൊച്ചിയില്‍ നടക്കുന്ന ഐ ഗ്രൂപ്പിന്റെ മൂന്നാമത്തെ റാലിക്ക് മുമ്പായി കരുണാകരനെ ചര്‍ച്ചക്ക് ക്ഷണിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടതായാണ് അറിയുന്നത്. റാലി നടത്തിയത് ഹൈക്കമാന്റിനോടുള്ള വെല്ലുവിളിയായി കാണേടണ്ടതില്ലെന്നും കരുണാകര വിഭാഗം ഇപ്പോഴും സോണിയയുടെ നേതൃത്വത്തെ അംഗീകരിക്കുന്നവരുമാണെന്നും ആന്റണി ധരിപ്പിച്ചിട്ടുണ്ട്. പിളര്‍പ്പ് ഒഴിവാക്കാന്‍ വേണ്ട നടപടിയെടുക്കണമെന്നാണ് ആന്റണി ആവശ്യപ്പെട്ടത്.

കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ആന്റണി അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദില്ലിയിലെത്തിയപ്പോഴാണ് കേരളത്തിലെ പ്രശ്നങ്ങളിലുള്ള തന്റെ അഭിപ്രായം സോണിയയെ അറിയിച്ചത്. അച്ചടക്ക നടപടി പാര്‍ട്ടിക്ക് ദോഷം മാത്രമേ ചെയ്യൂവെന്നും പിളര്‍പ്പ് കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നുമുള്ള അഭിപ്രായമാണ് ആന്റണി പ്രകടിപ്പിച്ചത്.

കരുണാകരവിരുദ്ധരില്‍ നിന്നും വ്യത്യസ്തമായ സമീപനം ആന്റണി കൈകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കമാന്റ് ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കേന്ദ്രനേതൃത്വവുമായി ഏറെ അടുപ്പമുള്ള ആന്റണിയുടെ അഭിപ്രായം കൂടി പരിഗണിച്ചേ ഹൈക്കമാന്റ് ഒരു തീരുമാനത്തിലെത്താന്‍ സാധ്യതയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+