Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഗാധരനോട് വിശദീകരണം തേടും: ഉമ്മന്‍ചാണ്ടി

കൊല്ലം: ഹൈക്കമാന്റിന്റെ വിലക്ക് ലംഘിച്ച് ഐ ഗ്രൂപ്പ് സംഘടിപ്പിച്ച സമാന്തരറാലിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരനോട് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഗംഗാധരന്‍ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയയ്ക്കുമെന്നും ഉമ്മന്‍ചാണ്ടി മാര്‍ച്ച് 13 ഞായറാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു.

കെ. കരുണാകരനെ പോലുള്ള മുതിര്‍ന്ന നേതാവിനെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് എഐസിസിയാണ് തീരുമാനമെടുക്കേണ്ടത്. കരുണാകരന്റെ കടുംപിടുത്തമാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. ഐ ഗ്രൂപ്പുമായി അനുരഞ്ജനത്തിനുള്ള സാധ്യത വരുംദിവസങ്ങളിലെ അവരുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും.

ദില്ലിയില്‍ കേന്ദ്രനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ആന്റണി കേരളത്തിലെ പ്രശ്നങ്ങളെ പറ്റി എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+