കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗാധരനെതിരെ നടപടിക്ക് സാധ്യത

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഹൈക്കമാന്റിന്റെ വിലക്ക് ഗൗനിക്കാതെ ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്ത എം. പി. ഗംഗാധരരന്‍ എംഎല്‍എയ്ക്കെതിരെ നടപടിയുണ്ടായേക്കും. റാലിയില്‍ അധ്യക്ഷത വഹിച്ച തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പീതാംബരകുറുപ്പിന് സ്ഥാനം നഷ്ടമായേക്കും.

തിരുവനന്തപുരത്ത് നടന്ന ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്ത ഏക എംഎല്‍എയാണ് എം. പി. ഗംഗാധരന്‍. മറ്റെല്ലാം എംഎല്‍എമാരും റാലിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. കോഴിക്കോട് റാലിയില്‍ എംഎല്‍എമാര്‍ ആരും പങ്കെടുത്തിരുന്നില്ല.

ഇതുവരെ നടന്ന റാലികളില്‍ പങ്കെടുത്ത ഏക ഡിസിസി പ്രസിഡന്റാണ് പീതംബരകുറുപ്പ്. തിരുവനന്തപുരം റാലിയില്‍ നിന്ന് ഐ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ വിട്ടുനിന്നിരുന്നു. കോഴിക്കോട് റാലിയില്‍ ഐ ഗ്രൂപ്പുകാരായ കോഴിക്കോട്, കണ്ണൂര്‍, വയനാട് ഡിസിസി പ്രസിഡന്റുമാര്‍ പങ്കെടുത്തിരുന്നില്ല.

കോഴിക്കോട് റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായതു പോലെ തിരുവനന്തപുരം റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടി സ്വീകരിച്ചേക്കും. അക്കൂട്ടത്തില്‍ ഗംഗാധരനും പീതാംബര കുറുപ്പിനുമെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X