കെപിസിസി യോഗം മാര്‍ച്ച് 18ലേക്ക് മാറ്റി
തിരുവനന്തപുരം: മാര്‍ച്ച് 14 തിങ്കളാഴ്ച നടത്താനിരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗം മാര്‍ച്ച് 18ലേക്ക് മാറ്റി.
പ്രമുഖ നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ പറ്റാത്തതിനാലാണ് യോഗം മാറ്റിയതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
എകെആന്റണി ചര്‍ച്ചകള്‍ക്കായി ദില്ലിയിലാണ്. പ്രമുഖനേതാക്കളായ വയലാര്‍ രവി, പി. പി. തങ്കച്ചന്‍ എന്നിവര്‍ക്കും തിങ്കളാഴ്ച യോഗത്തില്‍ പങ്കെടുക്കാനാവില്ല.
ഐ ഗ്രൂപ്പ് സമാന്തരറാലികള്‍ നടത്തുന്ന സാഹചര്യത്തില്‍ കെപിസിസി ഔദ്യോഗിക റാലി നടത്തണമോ എന്ന കാര്യം 18ന് നടക്കുന്ന യോഗത്തില്‍ തീരുമാനിക്കും. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പീതാംബര കുറുപ്പ്, എം. പി. ഗംഗാധരന്‍ എംഎല്‍എ എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വേണമോ എന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications