Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ബന്ധങ്ങള്‍ക്ക് സമയമായി: മുരളി

തിരുവനന്തപുരം: ചില രാഷ്ട്രീയബന്ധങ്ങള്‍ അവസാനിക്കുന്നതിനും പുതിയ രാഷ്ട്രീയബന്ധങ്ങള്‍ തുടങ്ങുന്നതിനും സമയമായെന്ന് കെ. മുരളീധരന്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും സംഘടനാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്നും കെ. കരുണാകരന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നടന്ന ഐ ഗ്രൂപ്പ് മേഖലാറാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പുതിയ ചില ബന്ധങ്ങള്‍ക്ക് ഐ ഗ്രൂപ്പ് തയ്യാറെടുക്കുകയാണെന്ന സൂചനയാണ് മുരളി നല്‍കിയത്. കമ്യൂണിസ്റ് വിരോധം പറയുന്ന ഉമ്മന്‍ചാണ്ടി വടക്കാഞ്ചേരിയില്‍ കമ്യൂണിസ്റുകാര്‍ക്ക് വോട്ടുചെയ്താണ് തന്നെ തോല്പിച്ചതെന്ന് മുരളി കുറപ്പെടുത്തി. കെ. കരുണാകരന്റെയും കെ. മുരളീധരന്റെയും സമീപനങ്ങളില്‍ വ്യത്യാസമുണ്ടെന്ന് ചിലര്‍ക്ക് തോന്നാമെങ്കിലും ആത്യന്തികമായി ഇരുവരും പറയുന്നത് ഒരേ കാര്യം തന്നെയാണെന്ന് മുരളി വ്യക്തമാക്കി.

സമയം വരുമ്പോള്‍ ചില തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് കരുണാകരന്‍ പറഞ്ഞു. നല്ല കോണ്‍ഗ്രസാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പീതാംബരകുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ ഉള്‍പ്പെടെയുള്ള പല നേതാക്കളും പങ്കെടുത്തില്ല. എംഎല്‍എമാരില്‍ എം. പി. ഗംഗാധരന്‍ മാത്രമാണ് റാലിക്കെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+