കരുണാകരനെതിരെ നടപടി വേണം: ഉണ്ണിക്കൃഷ്ണന്‍
കോഴിക്കോട്: തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്ന കെ. കരുണാകരനെതിരെ നടപടിയെടുക്കണമെന്ന് എഐസിസി അംഗം കെ. പി. ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.
സുഭാഷ് ചന്ദ്രബോസിനെതിരെയും സി. രാജഗോപാലാചാരിക്കെതിരെയും നടപടിയെടുത്ത പാരമ്പര്യം കോണ്‍ഗ്രസിനുണ്ടെന്ന് ഉണ്ണിക്കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ റാലികള്‍ വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമാണ്. മക്കള്‍ക്കും മറ്റും സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ കരുണാകരന്‍ ശ്രമം നടത്തുന്നത്.
പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുംവിധം കരുണാകരന്‍ നടത്തുന്ന റാലി രാഷ്ട്രീയത്തെ വെല്ലുവിളിയായി ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുത്തുതോല്പിക്കണമെന്ന് ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications