അനുരഞ്ജനശ്രമത്തിനെതിരെ ഉണ്ണിത്താന്‍
തിരുവനന്തപുരം: ഐ ഗ്രൂപ്പ് സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ എ. കെ. ആന്റണി നടത്തുന്ന അനുരഞ്ജനശ്രമങ്ങളെ വിമര്‍ശിച്ചുകൊണ്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി.
അനുരഞ്ജനം വേണ്ടിയിരുന്നെങ്കില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിലും എറണാകുളം ഉപതിരഞ്ഞെടുപ്പിലും കരുണാകരന്റെ സ്ഥാനാര്‍ഥിയെ അംഗീകരിച്ചുകൊണ്ടുതന്നെ അത് ചെയ്യാമായിരുന്നുവെന്ന് നേരത്തെ കരുണാകര വിഭാഗവുമായി ആന്റണി ഇടഞ്ഞതിെന ഓര്‍മിപ്പിച്ചുകൊണ്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം റാലിയെ തുടര്‍ന്ന് അനുരഞ്ജനം നടത്തി തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എല്ലാം സീറ്റിലും തോല്‍ക്കുകയല്ലേ ചെയ്തതെന്ന് ഉണ്ണിത്താന്‍ ചോദിച്ചു. അനുരഞ്ജനത്തിന് ശ്രമിക്കുന്നതത് ആരായാലും അവര്‍ പാട്ടിയെയും മുഖ്യമന്ത്രിയെയും ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
ഐ ഗ്രൂപ്പിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന സമീപനത്തില്‍ കരുണാകര വിരുദ്ധര്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉണ്ണിത്താന്‍ അനുരഞ്ജനശ്രമത്തെ വിമര്‍ശിച്ചുകൊണ്ടു വാര്‍ത്താസമ്മേളനം നടത്തിയത്.












Click it and Unblock the Notifications