സിബിഎസ്ഇ പരീക്ഷയില്‍ മാറ്റമില്ല
ദില്ലി: സിബിഎസ്ഇയുടെ യഥാര്‍ഥ ചോദ്യപേപ്പറല്ല ചോര്‍ന്നതെന്നും മാര്‍ച്ച് 14 തിങ്കളാഴ്ച നടക്കുന്ന പരീക്ഷയില്‍ മാറ്റമില്ലെന്നും സിബിഎസ്ഇ ചെയര്‍മാന്‍ അശോക് ഗാംഗുലി അറിയിച്ചു.
അറസ്റിലായവരില്‍ നിന്നും പിടിച്ചെടുത്ത ചോദ്യപേപ്പറുകളും യഥാര്‍ഥ ചോദ്യപേപ്പറും താരതമ്യം ചെയ്തു നോക്കിയെന്നും പിടിച്ചെടുത്ത ചോദ്യപേപ്പറുകള്‍ യഥാര്‍ഥ ചോദ്യപേപ്പറല്ലെന്ന് ബോധ്യമായെന്നും ഗാംഗുലി വ്യക്തമാക്കി.
ദില്ലിയിലെ ഒരു ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും ചോദ്യപേപ്പറുകള്‍ 10,000 രൂപക്ക് വില്‍ക്കുന്നതറിഞ്ഞാണ് പൊലീസ് അവിടം റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ് ചെയ്തത്.












Click it and Unblock the Notifications