സിബിഎസ്ഇ 12-ാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്നു
ദില്ലി: മാര്‍ച്ച് 14 തിങ്കളാഴ്ച നടക്കേണ്ട സിബിഎസ്ഇയുടെ 12-ാം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു.
വടക്കന്‍ ദില്ലിയിലെ കിനാര ബസാറിലെ ഒരു കോച്ചിംഗ് ഇന്‍സ്റിറ്റ്യൂട്ട് റെയ്ഡ് ചെയ്ത എക്കണോമിക് ഒഫന്‍സസ് വിംഗ് ഉദ്യോഗസ്ഥരാണ് ചോദ്യക്കടലാസുകള്‍ പിടിച്ചെടുത്തത്. ഇവിടെ 6000 മുതല്‍ 12,000 രൂപ വരെ രൂപക്ക് ചോദ്യക്കടലാസുകള്‍ വില്‍ക്കുകയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് കോച്ചിംഗ് ഇന്‍സ്റിറ്റ്യൂട്ടിന്റെ ഉടമ ഉള്‍പ്പെട രണ്ട് പേരെ അറസ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം യഥാര്‍ഥ ചോദ്യപേപ്പറാണോ ഇതെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും പരീക്ഷ നടത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications