Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയക്കെതിരെയുള്ള കേസില്‍ വാദം മാറ്റിവച്ചു

ബാംഗ്ലൂര്‍: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കും മറ്റു നാലു പേര്‍ക്കുമതിരെയുള്ള വിചാരണ ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ തുടങ്ങി. കേസിലെ വാദം മാര്‍ച്ച് 28ലേക്കു നീട്ടി.

കേസിലുള്‍പ്പെട്ട ജയലളിത, ശശികലാ നടരാജന്‍, എളവരശി, ടി. വി. വി. ദിനകരന്‍ എന്നിവരെ കോടതി മുന്‍പാകെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ജയലളിതയുടെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് കേസ് നീട്ടിക്കൊണ്ട് കോടതി ഉത്തരവിട്ടത്.

നേരത്തെ കേസില്‍ കോടതിയയച്ച സമന്‍സ് ജയലളിത കൈപ്പറ്റിയിരുന്നെങ്കിലും നിയമസഭയില്‍ മാര്‍ച്ച് 14 തിങ്കളാഴ്ച ചോദ്യോത്തരവേളയുള്ളതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ജയലളിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകായിരുന്നു. കേസിലെ മൂന്നാം പ്രതിയായ ടി. എന്‍. സുധാകരന്‍ കോടതിയില്‍ ഹാജരായിരുന്നു.

ജയക്കെതിരെയുള്ള 66. 65 കോടിയുടെ അനധികൃത സ്വത്തുകേസ് സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് തമിഴ്നാടിനു പുറത്തേക്ക് മാറ്റിയത്. കേസ് ചെന്നൈയില്‍ നടന്നാല്‍ ജയലളിത കോടതിയെ സ്വാധീനിക്കാനിടയുണ്ടെന്നു കാണിച്ച് ഡിഎംകെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ബാംഗ്ലൂരിലേക്കു മാറ്റിയത്.

കാവേരി നദീജലപ്രശ്നത്തില്‍ കര്‍ണാടകയുമായി തര്‍ക്കമുള്ളതിനാല്‍ കേസ് ബാംഗ്ലൂരിലേക്കു മാറ്റരുതെന്ന് ജയലളിത ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. കേസ് ബാംഗ്ലൂരിലേക്കു മാറ്റിയതിനെ തുടര്‍ന്ന് കേസിന്റെ തമിഴിലുള്ള രേഖകള്‍ ഇംഗ്ലീഷിലേക്കു മാറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+