തീവ്രവാദി ആക്രമണം: സൈനികഓഫീസര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ളയില്‍ സൈനികര്‍ക്കു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികഓഫീസര്‍ കൊല്ലപ്പെടുകയും ഒരു സൈനികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ബാരാമുള്ളയില്‍ നിന്നും 35 കിലോമീററര്‍ അകലെയുള്ള കുന്‍സറിലെ സാന്റ്പോള്‍ വീടുകളില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സൈനികസംഘത്തിനു നേരെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റാണ് മേജര്‍ തിവാരി മരിച്ചത്. ഇരുവിഭാഗവും തമ്മിലുള്ള വെടിവയ്പ് ഇപ്പോഴും തുടരുകയാണ്.
ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ തുരത്താന്‍ കഴിഞ്ഞ ദിവസം മുതല്‍ സൈനികര്‍ ഈ ഗ്രാമം വളഞ്ഞിരിക്കുകയാണ്.
ഇതിനിടെ കുന്‍സൂരിലെ ലൂലിപോറയില്‍ മാര്‍ച്ച് 13 ഞായറാഴ്ച പൊലീസുകാര്‍ക്കു വിവരം ചോര്‍ത്തിക്കൊടുത്തെന്നാരോപിച്ച് ഒരു ഗ്രാമീണനെ തീവ്രവാദികള്‍ വീട്ടില്‍നിന്നു വലിച്ചിറക്കി വെടിവച്ചു കൊന്നു.












Click it and Unblock the Notifications