മഹാരാഷ്ട്രയില്‍ ഭൂചലനം
മുംബൈ: മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു ചില ഭാഗങ്ങളിലും മാര്‍ച്ച് 14 തിങ്കളാഴ്ച ഭൂചലനമുണ്ടായി. പൂന, കോലാപൂര്‍, സാംഗ്ലി, സതാറ തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
റിച്ചര്‍ സ്കെയിലില്‍ ഭൂചനത്തിന്റെ ശക്തി 5.1 രേഖപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് 3.14ന് ആണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദില്ലിയിലെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കൊയ്നയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പ്രവണതയുള്ള പ്രദേശമാണ് കൊയ്ന.
മുംബൈയില്‍ ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. മുംബൈയിലെ വ്യാപാരകേന്ദ്രമായ നരിമാന്‍ പോയിന്റില്‍ പരിഭ്രാന്തരായ ആളുകള്‍ ബഹുനില കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങിയോടി.












Click it and Unblock the Notifications