Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടക്കനടപടിക്ക് ആന്റണി എതിരല്ലെന്ന് നേതാക്കള്‍

തിരുവനന്തപുരം: അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് എ. കെ. ആന്റണി എതിരല്ലെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് എ. സി. ജോസ്, ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

പാര്‍ട്ടി അച്ചടക്കം ലംഘിച്ച ആര്‍ക്കെതിരെയും ഒന്നുംചെയ്യരുതെന്ന് ആന്റണി പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വ്യത്യസ്തനിലപാടുള്ളതായി തനിക്കു തോന്നിയിട്ടില്ലെന്നും തെന്നല വ്യക്തമാക്കി.

അച്ചടക്കമില്ലാതെ പാര്‍ട്ടിക്കു മുന്നോട്ടുപോകാനാവില്ലെന്നും ചിലര്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്നുണ്ടെന്നുമാണ് ആന്റണി തന്നോടു പറഞ്ഞതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അച്ചടക്കനടപടി വേണ്ടെന്നല്ല, പാര്‍ട്ടി പിളരുന്നത് ഒഴിവാക്കണമെന്നാണ് ആന്റണിയുടെ അഭിപ്രായമെന്ന് എ.സി ജോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+