അശ്വിനികുമാര്‍ വധം: അറസ്റ് നടന്നില്ല
കണ്ണൂര്‍: ഹിന്ദു ഐക്യവേദി നേതാവ് അശ്വിനികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ ആരെയും പൊലീസ് അറസ്റ് ചെയ്തില്ല.
എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് അശ്വിനിയെ കൊലപ്പെടുത്തിയത്. ഏതാനും ആളുകളെ പൊലീസ് കസ്റഡിയിലെടുത്തെങ്കിലും ഇതുവരെ അറസ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.
അതിനിടെ, അശ്വിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹിന്ദു ഐക്യവേദി കണ്‍വീനര്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കായംകുളത്ത് കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ അഷ്റഫിന്റെയും അശ്വിനിയുടെയും കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് കുമ്മനം കുറ്റപ്പെടുത്തി.












Click it and Unblock the Notifications