കരുണാകരനുമായി ഒത്തുതീര്‍പ്പിനില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കെ. കരുണാകരനുമായി യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി ഐ ഗ്രൂപ്പുമായുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാനാണ് ദില്ലിയിലേക്കു പോയതെന്ന വാര്‍ത്ത തെറ്റാണെന്നും കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം ദില്ലിയിലേക്കു പോയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എഐസിസി നിര്‍ദേശം ധിക്കരിച്ച കരുണാകരനുമായി യാതൊരു ഒത്തുതീര്‍പ്പിനുമില്ല. ഏതെങ്കിലും സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് താഴ്ന്നു കൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ല. ഒത്തുതീര്‍പ്പില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് ആന്റണിയെന്ന് എല്ലാവര്‍ക്കുമറിയാം. 2003ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കരുണാകരന്‍ വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ കരുണാകരനെതിരെ അച്ചടക്കനടപടി കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടതാണ്. അപ്പോഴും ആന്റണി മറിച്ചാണ് ചിന്തിച്ചത്. അത് ആന്റണിയുടെ പ്രവര്‍ത്തനശൈലിയാണ്-- ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications