Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഷറഫിനെ സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയില്‍ നടക്കുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ്മത്സരം കാണാനെത്തുമെന്നു കരുതുന്ന പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫിന്റെ സന്ദര്‍ശനം സംസ്ഥാനം സ്വാഗതം ചെയ്യുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മുഷറഫിന്റെ സന്‍ര്‍ശനം സംസ്ഥാനത്തിനു തന്നെ ഒരു ബഹുമതിയാണെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉറപ്പുവരുത്താന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ചാണ്ടി പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രിയേയും പ്രസിഡന്റുമാരേയും നമ്മള്‍ പലവട്ടം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഷറഫിനേയും സ്വീകരിക്കാന്‍ മറ്റാരേക്കാളും യോഗ്യത നമുക്കു തന്നെയാണ്. മുഷറഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഉറപ്പു ലഭിച്ചതിനു ശേഷം അദ്ദേഹത്തെ സ്വീകരിക്കാനുള്ള നടപടികള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള വിമാനത്താവളവും ഹോട്ടലുകളുമുണ്ടെന്നും അതുകൊണ്ട് മുഷറഫിന്റെ സന്ദര്‍ശനമുറപ്പുവരുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സ്പോര്‍ട്സ് മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

മുഷറഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവരം ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി എസ്.കെ നായര്‍ പറഞ്ഞു.

കൊച്ചിയില്‍ ഏപ്രില്‍ രണ്ടിനു നടക്കുന്ന ഇന്ത്യാ-പാക് ഏകദിന ക്രിക്കറ്റ് മത്സരം കാണുവാന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ കേന്ദ്രഇന്റലിജന്‍സ് സംഘം കൊച്ചി സന്ദര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+