അയോഗ്യരാക്കപ്പട്ടവരുടെ വിവരം വോട്ടര്‍പട്ടികയില്‍
തൃശൂര്‍: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാക്കപ്പെട്ടവരുടെ പേരുവിവരം വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പുകമ്മീഷണര്‍ എന്‍. മോഹന്‍ദാസ് പറഞ്ഞു. വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പു മുതല്‍ ഈ രീതി നിലവില്‍ വരും.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ കൂറുമാറ്റത്തെ തുടര്‍ന്ന് 30ളം പേരെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് അയോഗ്യരാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ കണക്ക് ഹാജരാക്കാത്ത 14000ളം പേരെയും അയോഗ്യരാക്കി. അയോഗ്യരാക്കപ്പെട്ടവരുടെ നാമനിര്‍ദേശപത്രിക നിരസിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അയോഗ്യരാക്കപ്പെട്ടവരുടെ വിവരം വോട്ടര്‍പട്ടികയില്‍ നല്‍കുന്ന സംവിധാനം രാജ്യത്തു തന്നെ ആദ്യമായാണെന്നും മോഹന്‍ദാസ് പറഞ്ഞു.












Click it and Unblock the Notifications