നടപടി കെപിസിസി റിപ്പോര്‍ട്ടിനു ശേഷം: പട്ടേല്‍
ദില്ലി: ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്തതിന് എം. പി. ഗംഗാധരനെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് കെപിസിസിയുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.
ആരൊക്കെ റാലിയില്‍ പങ്കെടുത്തുവെന്ന് ഹൈക്കമാന്റിന് അറിയില്ലെന്നും റാലിയെ കുറിച്ച് കെപിസിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പട്ടേല്‍ വ്യക്തമാക്കി.
ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്തതിന് ദൈനംദിനാടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 13 ഞായറാഴ്ച എ. കെ. ആന്റണിയുമായി പട്ടേല്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications