കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി റാലികള്‍ നടത്തും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദണ്ഡിയാത്രാ അനുസ്മരണത്തിന്റെ ഭാഗമായി കെപിസിസി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ റാലി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അറിയിച്ചു.

കോഴിക്കോട് ഏപ്രില്‍ 16ന് റാലി നടക്കും. തുടര്‍ന്ന് തിരുവനന്തപുരത്തും കൊച്ചിയിലും റാലി നടത്തും. മാര്‍ച്ച് 14 തിങ്കളാഴ്ച നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

കെപിസിസി നടത്തുന്നത് മേഖലാറാലിയാണെന്ന് പറയാനാവില്ലെന്ന് തെന്നല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിന് കെപിസിസി യോഗം അന്തിമരൂപം നല്‍കി. ഈ റിപ്പോര്‍ട്ടുമായി തെന്നല തിങ്കളാഴ്ച ദില്ലിക്ക് തിരിക്കും.

അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ മുമ്പുണ്ടായിട്ടുള്ള തരത്തിലുള്ള നടപടികള്‍ ഇനിയുമുണ്ടാവും. കെപിസിസി എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത് സാധാരണമാണ്. ആന്റണി പറഞ്ഞതിന് വിരുദ്ധമായി കെപിസിസി നിലപാടെടുത്തിട്ടില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി തെന്നല വ്യക്തമക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X