Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐക്യശ്രമം റാലി പൊളിക്കാന്‍: മുരളീധരന്‍

കോഴിക്കോട്: മാധ്യമങ്ങളിലൂടെ ഇപ്പോള്‍ക്കാണുന്ന ഐക്യശ്രമങ്ങള്‍ മാര്‍ച്ച് 21ന് എറണാകുളത്തു നടക്കാനിരിക്കുന്ന ഐ ഗ്രൂപ്പിന്റെ റാലി പൊളിക്കാനാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഒത്തുതീര്‍പ്പിനുള്ള സമയം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഡിസിസി ഓഫീസ് തകര്‍ത്ത കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു കെ. മുരളീധരന്‍. ഡിസിസി ഓഫീസ് തകര്‍ത്തത് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരല്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിനുപിന്നിലുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ ഒരു അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം.

കെ. കരുണാകരന്‍ ദില്ലിക്കു പോകുന്നുവെന്ന പ്രചാരണം റാലിക്ക് ആളെ കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നെഹ്രു കുടുംബത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്ന കെ. പി. ഉണ്ണികൃഷ്ണന് ഇപ്പോള്‍ അവരുടെ പേരില്‍ തങ്ങളെ വിമര്‍ശിക്കാനുള്ള അവകാശമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+