ഐക്യം ജനത്തിനും സ്വീകാര്യമാവണം: രവി
കണ്ണൂര്‍: കോണ്‍ഗ്രസിലെ ഐക്യത്തിനായി രൂപം കൊടുക്കുന്ന ഫോര്‍മുല ജനങ്ങള്‍ക്കു കൂടി സ്വീകാര്യമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഐക്യമുണ്ടായിട്ടും ജനം അംഗീകരിച്ചില്ല. അതുകൊണ്ട് ജനങ്ങള്‍ക്കു സ്വീകാര്യമാകാത്ത ഐക്യഫോര്‍മുല ഉണ്ടാക്കിയിട്ടു കാര്യമില്ല.
കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാവില്ല. കോണ്‍ഗ്രസില്‍ ഇങ്ങനെയെല്ലാമാണ് നടക്കുക. ഇടയ്ക്ക് പഴുക്കും, ഉണങ്ങും. ഇത്തവണയും അത്രയൊക്കെയേ സംഭവിക്കാന്‍ പോകുന്നുള്ളൂ.
ഗ്രൂപ്പിനെ ഉറപ്പിക്കാന്‍ വേണ്ടി മാത്രമാണ് കരുണാകര വിഭാഗം റാലി നടത്തുന്നത്. മുമ്പ് കരുണാകരനെ തൃപ്തിപ്പെടുത്തുന്ന നടപടികള്‍ പല തവണ ഹൈക്കമാന്റ് സ്വീകരിച്ചിട്ടുണ്ട്. ഇത്തവണ അതിരുവിടുന്നു എന്ന് തോന്നിയതിനാലാവണം അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരില്‍ ചിലര്‍ക്കെതിരെ നടപടിയെടുത്തത്- രവി പറഞ്ഞു.












Click it and Unblock the Notifications