ഗ്രൂപ്പ് വഴക്ക് നാടിനെ നശിപ്പിക്കുന്നു: സുധീരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് നാടിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് വി.എം.സുധീരന്‍ അഭിപ്രായപ്പെട്ടു. തദ്ദേശഭരണ സംവിധാനവും സേവന ലഭ്യതയും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴുള്ള ചേരിപ്പോര് ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിന്റെയും പേരിലല്ലാ, മറിച്ച് അധികാരസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള വടംവലിയാണ്.
രാജീവ്ഗാന്ധിയുടെ സ്വപ്നമായിരുന്ന അധികാര വികേന്ദ്രീകരണത്തിന്റെ യഥാര്‍ത്ഥ ഫലം ജനങ്ങള്‍ക്ക് കിട്ടാതിരുന്നതിന് കാരണം തദ്ദേശ സ്ഥാപനങ്ങളില്‍ ഗ്രൂപ്പിന്റെ പേരില്‍ നടന്ന ചേരിപ്പോരും കൂറുമാറ്റവുമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications