അമിതപലിശ ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: 12 ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍, കെ. വി. കുഞ്ഞുരാമന്‍, എ. കെ. ബാലന്‍, രാജു എബ്രഹാം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
അമിതപലിശ ഈടാക്കിയാല്‍ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന മണി ലെന്റേഴ്സ് ആക്ടില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ഉടന്‍ വിജ്ഞാപനമായി പുറത്തിറക്കും. കൂടുതല്‍ പലിശ ആവശ്യപ്പെട്ടാല്‍ പലിശ കോടതിയില്‍ അടച്ചാല്‍ മതിയാകും. അമിതപലിശ ഈടാക്കിയതിന് പെരുമാതുറ താഴുവിളാകം ബാങ്ക്, മട്ടാഞ്ചേരി മാസ്റേഴ്സ് ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് കെഎസ്എഫ്ഇയുടെ കൂടുതല്‍ ശാഖകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications