തായ്വാന്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ചാല്‍ സൈനിക നടപടി
ബീജിംഗ്: തായ്വാന്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ചാല്‍ സൈനിക നടപടിയെടുക്കുന്നതിന് അംഗീകാരം നല്‍കുന്ന നിയമം ചൈനയുടെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാസാക്കി.
നിയമത്തിന് ഉടന്‍ അംഗീകാരം നല്‍കുന്നതിന് ചൈനയുടെ പ്രസിഡന്റ് ഹു ജിനാതോ ഉത്തരവില്‍ ഒപ്പുവച്ചു. തായ്വാന്‍ ആക്രമിക്കാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് നിയപരമായി അനുവാദം നല്‍കുന്നതാണ് നിയമം. എന്നാല്‍ അവസാന മാര്‍ഗമെന്ന നിലയില്‍ മാത്രമേ സമാധാനപരമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുള്ളൂവെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം തായ്വാന് നേരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഇതെന്ന് തായ്വാന്‍ ചോ യുങ് തായ് പറഞ്ഞു.
1949ലെ ആഭ്യന്തരയുദ്ധത്തില്‍ ചൈനയില്‍ നിന്ന് വേര്‍പ്പെട്ടുനില്‍ക്കുന്ന രാജ്യമാണ് തായ്വാന്‍. എന്നാല്‍ തായ്വാനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.












Click it and Unblock the Notifications