ഇന്‍ഫോസിസില്‍ വ്യാജബോംബുഭീഷണി
ബംഗ്ലൂര്: പ്രമുഖസോഫ്റ്റ്വേര് കമ്പനിയായ ഇന്‍ഫോസിസില്‍ വ്യാജബോംബുഭീഷണി. മാര്‍ച്ച് 14 തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഇലക്ട്രോണിക് സിറ്റിയിലുള്ള ഇന്‍ഫോസിസ് ക്യാംപസില്‍ ബോംബുവച്ചിട്ടുണ്ടെന്ന് അജ്ഞാതഫോണ്‍ സന്ദേശം എത്തിയത്. ഇതെത്തുടര്‍ന്ന് ബോംബുസ്ക്വാഡിന്റെയും പൊലീസ് നായയുടേയും സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല.
ഒരാഴ്ച മുന്‍പ് സോഫ്റ്റ്വേര്‍ കമ്പനിയായ വിപ്രോയിലും വ്യാജബോംബുഭീഷണിയുണ്ടായിരുന്നു. പിന്നീട് ഈ സന്ദേശം നല്‍കിയത് വിപ്രോയിലെ തന്നെ ഒരു ജീവനക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ് ചെയ്തിരുന്നു.
ലഷ്കര്‍ ഇ തോയിബ തീവ്രവാദികള്‍ ബാംഗ്ലൂരിലെ സോഫ്റ്റ്വേര്‍ കമ്പനികളെ തകര്‍ക്കാന്‍ പദ്ധതിയിട്ടിട്ടുള്ളതായി അടുത്തിടെ പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സോഫ്റ്റ്വേര്‍ കമ്പനികളില്‍ ബോംബുഭീഷണിയുണ്ടായത്.