ഇന്ദര്‍ സിംഗ് നാംധാരി ജാര്‍ഖണ്ഡ് സ്പീക്കര്‍
റാഞ്ചി: ജാര്‍ഖണ്ഡിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇന്ദര്‍സിംഗ് നാംധാരി വിജയിച്ചു. യുപിഎയുടെ അന്നപൂര്‍ണാദേവിയെയാണ് നാംധാരി പരാജയപ്പെടുത്തിയത്. മാര്‍ച്ച് 15 ചൊവ്വാഴ്ചശബ്ദവോട്ടോടെയാണ് നാംധാരിയെ സ്പീക്കറായി തെരഞ്ഞെടുത്തത്.
എന്‍ഡിഎ നിയമസഭാകക്ഷി നേതാവ് അര്‍ജുന്‍ മുണ്ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ജാര്‍ഖണ്ഡ് പ്രോട്ടം സ്പീക്കര്‍ പ്രദീപ്കുമാര്‍ ബാല്‍മുച്ചു മാര്‍ച്ച് 12 ശനിയാഴ്ച രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുത്തത്.
മാര്‍ച്ച് 15 ചൊവ്വാഴ്ച തന്നെയാണ് അര്‍ജുന്‍ മുണ്ഡെയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത്.












Click it and Unblock the Notifications