ക്രിക്കറ്റ് കാണാന്‍ മുഷറഫ് കൊച്ചിയില്‍ വരില്ല
ദില്ലി: ഏപ്രില്‍ രണ്ടിനു കൊച്ചിയില്‍ നടക്കുന്ന ഇന്ത്യാ-പാക് ഏകദിന ക്രിക്കറ്റ് മത്സരം കാണാനെത്തില്ലെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചു.
ഏതെങ്കിലും ഒരു മത്സരം കാണാനെത്താമെന്നും അപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്താമെന്നും മുഷറഫ് നിര്‍ദേശിച്ചിട്ടുണ്ട്. മുഷറഫിന് ഏപ്രില്‍ ഒന്‍പത്, 15,16 തീയതികളില്‍ മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുണ്ടെന്നും അതുകൊണ്ട് ക്രിക്കറ്റ് കളി കാണാനുള്ള സൗകര്യപ്രദമായ ഒരു തീയതി പിന്നീട് നിശ്ചയിക്കുമെന്നും പാക് ഹൈക്കമ്മീഷണര്‍ റായ് റിയാസ് ഹുസൈന്‍ പറഞ്ഞു. മുഷറഫിന്റെ കുടുംബാംഗങ്ങള്‍ മാര്‍ച്ച് 16 ബുധനാഴ്ചയാരംഭിക്കുന്ന ഇന്ത്യാ-പാക് ടെസ്റ്മത്സരം കാണാനെത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയില്‍ ഏപ്രില്‍ രണ്ടിനു നടക്കുന്ന ഏകദിനമത്സരം കാണാന്‍ മുഷറഫ് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications