കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുര്‍ജിത്തിന് ജാമ്യത്തോടു കൂടിയ വാറന്റ്

  • By Staff
Google Oneindia Malayalam News

മുംബൈ: നടനും മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനുമായ അനുപംഖേര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെതിരെ കോടതി ജാമ്യത്തോടു കൂടിയ വാറന്റ് പുറപ്പെടുവിച്ചു.

മാര്‍ച്ച് 15 ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ കോടതി സുര്‍ജിത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുര്‍ജിത്ത് കോടതിയില്‍ ഹാജരാവാതെ അസുഖമാണെന്ന് കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് ചെയ്തത്.

ആരോഗ്യകാരണങ്ങളാല്‍ കേസില്‍ ഹാജരാവുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന സുര്‍ജിത്തിന്റെ അപേക്ഷ കോടതി തള്ളി. സമണ്‍സ് പുറപ്പെടുവിച്ചിട്ടും കോടതിയില്‍ ഹാജരാവാത്തതിനാണ് സുര്‍ജിത്തിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

10,000 രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കാനും ഏപ്രില്‍ 25ന് കോടതിയില്‍ ഹാജരാകാനും കോടതി സുര്‍ജിത്തിനോട് ആവശ്യപ്പെട്ടു.

അനുപം ഖേറിനെ ആര്‍എസ്എസ് ഏജന്റാണെന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം സെന്‍സര്‍ ബോര്‍ഡിനെ ചെയര്‍മാന്‍ പദവി ഉപയോഗിച്ച് കാവിവല്‍ക്കരിക്കാന്‍ ശ്രമിച്ചെന്ന് ആരോപിക്കുകയും ചെയ്തതിനാണ് സുര്‍ജിത്തിനെതിരെ കേസ് ഫയല്‍ ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X