മഹാരാഷ്ട്രയില്‍ തുടര്‍ചലനം
മുംബൈ: മഹാരാഷ്ട്രയില്‍ മാര്‍ച്ച് 14 തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിന്റെ ഭാഗമായ തുടര്‍ചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 7.37ന് ഉണ്ടായ തുടര്‍ചലനം റിച്ചര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തി.
സത്താറ ജില്ലയിലെ കൊയ്നയാണ് ഭൂചലനത്തിന്റെ പ്രവഭകേന്ദ്രം. അപകടങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
തിങ്കളാഴ്ച കൊയ്ന പ്രദേശം പ്രഭവകേന്ദ്രമായുണ്ടായ ഭൂചലനം മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലും അയല്‍സംസ്ഥാനങ്ങളായ ഗോവയിലും കര്‍ണാടകത്തിലും അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തില്‍ കൊയ്ന പ്രദേശത്ത് ആയിരത്തോളം വീടുകള്‍ക്ക് വിള്ളലുണ്ടായി.












Click it and Unblock the Notifications